Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Government School

Palakkad

കു​ട്ടി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ ക​രി​മ്പ സ​ർ​ക്കാ​ർ സ്കൂ​ളി​ന്‍റെ ഷോ​ർ​ട്ട്ഫി​ലിം

ക​ല്ല​ടി​ക്കോ​ട്: ല​ഹ​രി​വ​സ്തു​ക്ക​ൾ പു​തി​യ​കാ​ല​ത്തെ കു​ട്ടി​ക​ളെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു എ​ന്ന​തി​ന്‍റെ ബോ​ധ്യ​പ്പെ​ടു​ത്ത​ലു​മാ​യി ക​രി​മ്പ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ഫോ​ർ​മേ​ഷ​ൻ എ​ന്ന ഹ്ര​സ്വ ചി​ത്രം ശ്ര​ദ്ധേ​യ​മാ​കു​ന്നു.

കു​ട്ടി​ക​ളു​ടെ തെ​റ്റാ​യ ച​ങ്ങാ​ത്തം വീ​ടും വി​ദ്യാ​ല​യ​വും എ​ങ്ങ​നെ അ​വ​മ​തി​ക്ക​പ്പെ​ടു​ന്നു എ​ന്നു​ള്ള​തി​ന്‍റെ ഹ്ര​സ്വ​രൂ​പ​മാ​ണ് ഈ ​ഷോ​ർ​ട്ട് ഫി​ലിം.

ജേ​ണ​ലി​സം അ​ധ്യാ​പ​ക​ൻ റോ​യ് തോ​മ​സ് സം​വി​ധാ​നം ചെ​യ്ത ഷോ​ർ​ട്ട് ഫി​ലിം സ്കൂ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​തി​നു​ശേ​ഷ​മാ​ണ് റി​ലീ​സ് ചെ​യ്ത​ത്. പ്ര​കാ​ശ​ന സ​ദ​സ് ക​രി​മ്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ത തേ​ക്കി​ൻ​കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് യൂ​സ​ഫ് പാ​ല​ക്ക​ൽ ഷോ​ർ​ട്ട്ഫി​ലിം പ്ര​കാ​ശ​നം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. പ്ര​സ​ന്ന​ൻ മു​ള​ഞ്ഞൂ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

എ​ൻ​എ​സ്എ​സ് അ​വാ​ർ​ഡ് ജേ​താ​വ് ബി. ​ഹ​ർ​ഷി​ണി, അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് പി. ​ഭാ​സ്ക​ര​ൻ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​രു​ൺ​രാ​ജ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ബി​നോ​യ് എ​ൻ. ജോ​ൺ,പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​വി​ൽ​സ​ൺ, ആ​ൽ​വി​ൻ സി​ജു, സാ​ന്ദ്ര ബെ​ന്നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up